കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് ഇന്നലെ തുറന്നു. കഴിഞ്ഞ ദിവസത്തെ സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ കോളേജ് കൗൺസിൽ അംഗീകരിച്ചതോടെയാണ് പൊലീസ് സാന്നിദ്ധ്യത്തിൽ കോളേജ് തുറന്നത്. വൈകിട്ടും പൊലീസ് കാമ്പസിലെത്തിയിരുന്നു. മുൻനിശ്ചയപ്രകാരം വൈകിട്ട് ആറിനുതന്നെ വിദ്യാർത്ഥികളെ കാമ്പസിൽനിന്ന് പുറത്തിറക്കി. വരുംദിവസങ്ങളിലും ഇത് തുടരും.
ഒരാഴ്ചത്തേക്ക് കാമ്പസിൽ പൊലീസ് നിരീക്ഷണം തുടരുമെന്ന് പ്രിൻസിപ്പൽ ഡോ.വി.എസ്. ജോയി പറഞ്ഞു. കോളേജ് സെൻട്രൽ സർക്കിളിലും ഗേറ്റുകളിലുമാകും പൊലീസ് സാന്നിദ്ധ്യമുണ്ടാകുക. സ്റ്റാഫ് കൗൺസിൽ ചേർന്ന് സ്ഥിതി പരിശോധിച്ചശേഷം ബാക്കി തീരുമാനമെടുക്കും.
കോളേജ് അടച്ച ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന ഇന്റേണൽ പരീക്ഷകൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും.