ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ആരംഭിച്ച സൗജന്യ യോഗ പരിശീലനക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്നേഹ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. നാസർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ, ഡോ. പി.യു. മഹേഷ്, വാർഡ് അംഗങ്ങളായ റസീല ഷിഹാബ്, അബ്ദുൽ നജീബ്, ആബിദ അബ്ദുൽ ഖാദർ, സാഹിത അബ്ദുൽ സലാം, യോഗ പരിശീലകൻ എം.കെ. ഗിരീഷ് എന്നിവർ സംസാരിച്ചു.