ആലുവ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരി ഉപയോഗങ്ങൾക്കുമെതിരെ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ.വൈ.സി) ജില്ലാ സംഘടിപ്പിച്ച വാഹന പ്രചാരണജാഥ അഖിലേന്ത്യ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ സനൽ മൂലങ്കുടി ക്യാപ്ടനായിരുന്നു. ജില്ലാ പ്രസിഡന്റ് പ്രവീൺ ജോസ്, വൈസ് ക്യാപ്ടന്മാരായ നോയൽ ടി. ഹരി, കരുൺ കെ. കുമാർ, അബ്ദുൾജബ്ബാർ, കെ.എസ്. രാഗേഷ്, മുഹമ്മദ് ഷാ തുടങ്ങിയവരായിരുന്നു ജാഥാഅംഗങ്ങൾ.