കൊച്ചി: ശ്രീനാരായണ സാംസ്കാരികസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കനാട് ശ്രീനാരായണ സൗധത്തിൽ വെച്ചുനടന്ന ആർ.ശങ്കർ അനുസ്മരണം സമിതി സംസ്ഥാന പ്രസിഡന്റ് വി. സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്ആർ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. വി.എൻ. പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർമാരായ ഉണ്ണി കാക്കനാട്, സി.സി. വിജു, ശാഖാ സെക്രട്ടറി പ്രവീൺ കെ.വി, അഡ്വ. പി.പി. ഉദയകുമാർ, കെ. കമലാസനൻ, കെ.കെ. നാരായണൻ, സമിതി ജില്ലാ സെക്രട്ടറി എം.പി. സനിൽ എന്നിവർ സംസാരിച്ചു.