തൃക്കാക്കര: വൈ.എം.സി.എ എറണാകുളം പാലാരിവട്ടം ബ്രാഞ്ചിന്റെയും എക്സൈസ് വകുപ്പിന്റെയും ഡോമിനാർ ഓണേഴ്സ് ക്ലബ്‌ കൊച്ചിൻ ചാപ്റ്ററിന്റെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബൈക്ക് റാലി സംഘടിപ്പിച്ചു.എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടെനി മോൻ ഫ്ലാഗ് ഓഫ് ചെയ്തു.

എറണാകുളം വൈ.എം.സി.എ പ്രസിഡന്റ് അലക്സാണ്ടർ എം.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് വാഹനത്തിന്റെ അകമ്പടിയോടുകൂടി എഴുപതോളം ബൈക്കുകൾ വളഞ്ഞമ്പലം, മനോരമ ജംഗ്ഷൻ, കടവന്ത്ര, വൈറ്റില വഴി ബൈപ്പാസ് കടന്ന് പാലാരിവട്ടം ബ്രാഞ്ച് വൈ.എം.സി.എയിൽ എത്തിച്ചേർന്നു. കുരുവിള മാത്യൂസ്, മാത്യൂസ് എബ്രഹാം, പി.വി.സജീവ്, സജി എബ്രഹാം എന്നിവർ സംസാരിച്ചു.