കുറുപ്പംപടി: രായമംഗലം പുല്ലുവഴി - പി.കെ.വി റോഡിൽ പോണേക്കാവ് പാലം പുനർനിർമ്മിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി.100 ലക്ഷം രൂപാ നിർമ്മാണച്ചിലവ് അനുവദിച്ച പാലത്തിന് 140 ലക്ഷം രൂപയായി പദ്ധതി ചെലവ് വർദ്ധിപ്പിച്ചു. പഴയപാലം പൊളിച്ചുനീക്കി അവിടത്തെന്നെയാണ് പുതിയ പാലം പണിയുന്നത്. ഡിസംബറിൽ നിർമ്മാണമാരംഭിക്കും. രായമംഗലം പഞ്ചായത്തിലെ 13,14 വാർഡുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പാലം 2018ലെ പ്രളയത്തിലാണ് കൂടുതൽ തകരാറിലായത്.