dress-bank

കൊച്ചി: കേരള ഗവൺമെന്റ് നഴ്‌സസ് അസോസിയേഷൻ ലിനി പുതുശേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡ്രസ് ബാങ്ക് സ്ഥാപിച്ചു .ആശുപത്രിയിൽ എത്തുന്ന നിർദ്ധന രോഗികൾക്ക് അവശ്യവസ്ത്രങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്ത്രീ,പുരുഷൻമാർക്കുള്ള വസ്ത്രങ്ങൾക്ക് പുറമെ പുതപ്പുകൾ, കുട്ടിയുടുപ്പുകൾ എന്നിവയും ബാങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ.യു.അഞ്ജലി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എം.വി.മോളി, സംസ്ഥാന കമ്മിറ്റി അംഗം സ്മിത ബേക്കർ, ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് എം.എ.ഓമന, പി.എസ്.ഷാനിത, സബിത മൈതീൻ എന്നിവർ സംസാരിച്ചു.