ആലുവ: മലങ്കര യാക്കോബായ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന യുവജനമാസാചരണത്തിന്റെ ഭാഗമായി യാക്കോബായ സുറിയാനി സഭ അങ്കമാലി മേഖല യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരിവിരുദ്ധ ഇരുചക്ര സന്ദേശയാത്ര അൻവർ സാദത്ത് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു.
മോർ അത്തനേഷ്യസ് സ്റ്റഡി സെന്ററിൽ നിന്നാരംഭിച്ച ഇരുചക്ര റാലി നഗരം ചുറ്റി ടൗൺ ഹാളിനു മുമ്പിൽ ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. സമാപന സമ്മേളനം ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു. ഡിസംബർ 6 വരെയാണ് യുവജനമാസാചരണം. യുവജനപ്രസ്ഥാനം മേഖലാ വൈദിക വൈസ് പ്രസിഡന്റ് ഫാ. ഏലിയാസ് ഐപ്പ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഗീവർഗീസ് അരീക്കൽ, ഫാ. റെമി എബ്രഹാം, സെക്രട്ടറി എൽദോ തരിയൻ, തരൂൺ ജോണി, സോനു ഏലിയാസ്, മരിയ ജേക്കബ്, കെ.ഐ. സാബു, വി.ഡി. രാജൻ, എൽദോ വർഗീസ്, ജിബു ഐസക് തുടങ്ങിയവർ നേതൃത്വം നൽകി.