rc
കൂവപ്പടി ബി.ആർ.സിയുടെ കീഴിൽ ഭിന്നശേഷി കുട്ടികൾക്കുള്ള പ്രവൃത്തി പരിചയമേള അശമന്നൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കുളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി : കൂവപ്പടി ബി.ആർ.സിയുടെ കീഴിൽ ഭിന്നശേഷി കുട്ടികൾക്കുള്ള പ്രവൃത്തി പരിചയ മേള മികവ് 2022 - അശമന്നൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കുളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി അദ്ധ്യക്ഷത വഹിച്ചു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ജോബി ഐസക്, ആരിഫ കെ.എം , ധന്യ ചന്ദ്രൻ, രേവമ്മ പി, അലീസ് ജോർജ്, സി.എം. പരീത്, കൊച്ചുറാണി പി.പി എന്നിവർ പ്രസംഗിച്ചു.