aders
തുർക്കിയിൽ നടന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ വെങ്കലമെഡൽ നേടിയ ആദർശ് മനോഹരന് മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .പി. അവറാച്ചൻ സ്വീകരണം മെമന്റോ കൈമാറുന്നു

കുറുപ്പംപടി: തുർക്കിയിൽ നടന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ മുടക്കുഴ ഇളമ്പകപ്പിള്ളി സ്വദേശി ആദർശ് മനോഹരന് മുടക്കുഴ ഗ്രാമപഞ്ചായത്ത് സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ജോസ് എ.പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ, ബിന്ദു ഉണ്ണി, സോമി ബിജു, അനാമിക ശിവൻ, പി.എസ്. സുനിത്ത്, നിഷ സന്ദീപ്, ഡോളി ബാബു, രജിത ജയ്മോൻ, സെക്രട്ടറി സാവിത്രിക്കുട്ടി, വായനാശാല പ്രസിഡന്റുമാരായ എം.എൻ. കമലൻ, എം.ജി. സന്തോഷ്‌കുമാർ, പ്രധാന അദ്ധ്യാപകരായ മുഹമ്മദലി, ലിംസൺ, ബോബി തുടങ്ങിയവർ പങ്കെടുത്തു.