tax

കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾ കേരളത്തിലും നികുതി അടയ്ക്കണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകളിൽ നിന്ന് സംസ്ഥാനത്തിനു നികുതി പിരിക്കാൻ നിയമപരമായ അധികാരമുണ്ടെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി. ഗതാഗത കമ്മിഷണറടക്കം എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ ഉത്തരവിട്ട കോടതി, ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.