
കൊച്ചി: എറണാകുളം ഡി.സി.സിയുടെ അഭിമുഖ്യത്തിലെ സബർമതി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന 'സാക്ഷര കേരളം എങ്ങോട്ട് "സംവാദം സാഹിത്യകാരൻ എൻ.എസ്.മാധവൻ നാളെ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.
ഡി.സി.സിയിലെ പഠനകേന്ദ്രത്തിൽ നടക്കുന്ന സംവാദത്തിൽ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ.ടി.അസഫ് അലി അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ മുഖ്യപ്രഭാഷണം നടത്തും. സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി.ദീലീപ് കുമാർ മോഡറേറ്ററാകുമെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.