തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് ഭരണ സ്തംഭനത്തിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഏകദിന സത്യാഗ്രഹം നടത്തി.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സത്യാഗ്രഹം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, അപേക്ഷകളിലെ കാലതാമസം ഒഴിവാക്കുക, പഞ്ചായത്തിലെ വഴിവിളക്കുകൾ തെളിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യാഗ്രഹം.
ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് സാജു പൊങ്ങലായി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.പി.ഷൈമോൻ , സോമിനി സണ്ണി, നിമിൽരാജ്, ആനി അഗസ്റ്റിൻ, സ്മിത രാജേഷ്, നിഷ ബാബു എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ സംസാരിച്ചു.