h-i-v-e
ഹിന്ദു ഐക്യവേദി ഏലൂർ മുനിസിപ്പൽ സമിതി സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സും കുടുംബ സംഗമവും സിനിമാ താരം ഊർമ്മിള ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ശൂന്യവും ശുഷ്കവുമായ മനസിൽ ലഹരി ഇടം പിടിക്കുമെന്ന് കുരുക്ഷേത്ര പബ്ളിക്കേഷൻസ് ചീഫ് എഡിറ്റർ ക.ഭാ.സുരേന്ദ്രൻ പറഞ്ഞു. ഹിന്ദു ഐക്യവേദി ഏലൂർ മുനിസിപ്പൽ സമിതി സംഘടിപ്പിച്ച കുടുംബ സംഗമത്തോടനുബന്ധിച്ചുള്ള ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിനിമാ താരം ഊർമ്മിള ഉണ്ണി ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.ടി. ഹാരീസ് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. ഹിന്ദു ഐക്യവേദി പ്രസിഡന്റ് മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.കൃഷ്ണദാസ്, ഷീജ ബിജു, എം.സി.സാബു ശാന്തി, ആഭാ ബിജു, പി.കെ.സദാശിവൻ പിള്ള, ശ്രീലക്ഷ്മി, ടി.ഡി.സന്തോഷ്, നഗരസഭ കൗൺസിലർമാരായ കൃഷ്ണപ്രസാദ്, എസ്.ഷാജി, പി.ബി.ഗോപിനാഥ് എന്നിവർ സംസാരിച്ചു.