അങ്കമാലി: ഐ.എൻ.ടി.യു.സി മൂക്കന്നൂർ മണ്ഡലം കൺവെൻഷൻ ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബാബുസാനി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി. എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഷാഗിൻ കണ്ടത്തിൽ, ബെന്നി ഇക്കാൻ എന്നിവർക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഭാരവാഹികൾക്കും സ്വീകരണം നൽകി.