bjp
ബി ജെ പി തുറവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ നടത്തിയ പ്രതിഷേധജ്വാല ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: മയക്കുമരുന്ന് മാഫിയക്കെതിരെ സർക്കാർ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തുറവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലതീർത്ത് പ്രതിജ്ഞയെടുത്തു. തുറവുർ ജംഗ്ഷനിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ടി. ബാബു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ ബിജു പുരുഷോത്തമൻ , ബസിത്കുമാർ, മണ്ഡലം പ്രസിഡൻ്റ് ഷീജ സതീഷ്, ജനറൽ സെക്രട്ടറിമാരായ കെ ടി ഷാജി, സലീഷ് ചെമ്മണ്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.