കോതമംഗലം: കോതമംഗലം സബ് ജില്ല സ്കൂൾ കായികമേള മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ആന്ണിറ ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ പതാക ഉയർത്തി. ദേശീയതാരങ്ങളായ ആരോമൽ പി.ആർ, നിത്യ സി.ആർ എന്നിവർ ദീപശിഖാപ്രയാണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, പ്രിൻസിപ്പൽ ഫാ.പി.ഒ. പൗലോസ്, സബ് ഡിസ്ട്രിക്ട് സ്പോട്സ് ആൻഡ് ഗെയിംസ്അസോ. സെക്രട്ടറി ജിജി സി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.