cbse
സി.ബി.എസ്.ഇ ജില്ലാ കലോത്സവ പ്രധാന വേദിയുടെ കാൽനാട്ട് കർമം ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് നിർവഹിക്കുന്നു. പ്രൊഫ. സി.പി. ജയശങ്കർ, എൻ.ശ്രീനാഥ്, ഡോ. ദീപ ചന്ദ്രൻ തുടങ്ങിയവർ സമീപം

കൊച്ചി: സി.ബി.എസ്.ഇ ജില്ലാകലോത്സവം 'കലോത്സവ് -2022' 11 മുതൽ 13 വരെ കാലടി ശ്രീശാരദാ വിദ്യാലയത്തിൽ നടക്കും. 11 ന് രാവിലെ 9.30ന് സിനിമാതാരങ്ങളായ പ്രിയാ വാര്യർ, സർജാനോ ഖാലിദ്, സംവിധായകൻ രഞ്ജിത് ശങ്കർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ആദി ശങ്കര ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് കലോത്സവ ജ്വാല തെളിക്കും. പത്ത് വേദികളിൽ 145 ഇനങ്ങളിലായി 3000 ത്തിലേറെ വിദ്യാർത്ഥികൾ മത്സരിക്കും. 13ന് വൈകിട്ട് 6ന് നടക്കുന്ന സമാപനച്ചടങ്ങ് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിക്കും.