nisar
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി കുന്നത്തുനാട് പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: പെരിങ്ങാല ഐശ്വര്യ ഗ്രാമീണവായനശാല, സ്വാശ്രയസമിതി, ശാസ്ത്രസാഹിത്യ പരിഷത്ത് പെരിങ്ങാല യൂണിറ്റ് സംയുക്തമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി. കുന്നത്തുനാട് പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്വാശ്രയസമിതി പ്രസിഡന്റ് പി.കെ. അലി അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം എൻ.ഒ. ബാബു, പ്രീതി ബാബു, വി.എ. വിനോദ്കുമാർ, ഡോ. കെ.ആർ. സരിത, കെ.പി. ഷാജി, ഷെഹ്സീന പരീത് തുടങ്ങിയവർ സംസാരിച്ചു.