പള്ളുരുത്തി: കൊച്ചിയിലെ മാർക്കറ്റുകളിൽ പഴകിയ മത്സ്യ വില്പന നടത്തുന്ന കച്ചവടക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നഗരസഭ പള്ളുരുത്തി സോണൽ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. പള്ളുരുത്തി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം കൗൺസിലർ അഭിലാഷ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി പി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഷീബ ഡുറോം, ബ്ലോക്ക് പഞ്ചായത്ത് അംഗം മെറ്റിൽ മൈക്കിൾ, മണ്ഡലം പ്രസിഡന്റുമാരായ എ.ജെ.ജെയിംസ്, ഇ.എ.അമീൻ, ബ്ലോക്ക് ഭാരവാഹികളായ എം.എ.ജോസി, ജോസഫ് സുമിത്, വി.കെ.അരുൺകുമാർ, പി.ജി.ഗോപിനാഥ്, ലൈല വിൻസന്റ്,​ ടി.എസ്.അഖിൽ,കുട്ടൻ പാട്ടത്തിൽ, ജോഷി ചാലവീട്, കുഞ്ഞപ്പൻ, പൊന്നൻ, എം.അരുൺകുമാർ എന്നിവർ സംസാരിച്ചു.