കൊച്ചി: ഹിന്ദ് മസ്‌ദൂർ കിസാൻ പഞ്ചായത്ത്, നാഷണൽ ജനതാദൾ, വോയ്സ് ഒഫ് ജസ്റ്റിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അടുത്ത വർഷം ഏപ്രിൽ 30ന് കൊച്ചിയിൽ ആഗോള മലയാളി സംഗമം സംഘടിപ്പിക്കും.

എറണാകുളം മറൈൻഡ്രവിലെ മഹാത്മ അയ്യൻകാളി നഗറിൽ വൈകിട്ട് 3ന് നടക്കുന്ന സംഗമത്തിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും വിശിഷ്ടവ്യക്തികളും പങ്കെടുക്കുമെന്ന് നാഷണൽ ജനതാദൾ പ്രസിഡന്റ് മൊയ്‌തീൻ ഷാ പറഞ്ഞു. സംസ്ഥാന തലസ്ഥാനം മദ്ധ്യകരളത്തിലേയ്ക്ക് മാറ്റണമെന്ന നിർദ്ദേശത്തിൽ ബോധവത്കരണത്തിന് സമ്മേളനത്തിൽ തുടക്കമിടും. മദ്ധ്യകേരളത്തിന്റെ വികസന മുരടിപ്പ് നീക്കാനും പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കാനും തലസ്ഥാനമാറ്റം സഹായിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.