ചോറ്റാനിക്കര: നോർത്ത് എരുവേലി റെസിഡന്റ്‌സ് അസോസിയേഷന്റെ പൊതുയോഗം കണയന്നൂർ ഗ്രാമീണ വായനശാലയിൽ നടന്നു. പ്രസിഡന്റായി ആലിസ് ജോർജ്, വൈസ് പ്രസിഡന്റായി സി.ആർ.ശശീന്ദ്രൻ, സെക്രട്ടറിയായി ജി.കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറിയായി എൻ.രവീന്ദ്രൻ, ട്രഷറർ ആയി വി.കെ.യശോധരൻ എന്നിവരെ തിരഞ്ഞെടുത്തു. വനിതാവിഭാഗം പ്രസിഡന്റായി ഇന്ദിര ഭാസ്കർ റാവു, വൈസ് പ്രസിഡന്റായി മോളി ജേക്കബ്, സെക്രട്ടറിയായി വിജയലക്ഷ്മി ചന്ദ്രൻ, ജോയിന്റ് സെക്രട്ടറിയായി വത്സ ജോർജ് എന്നിവരെയും ഓഡിറ്റർമാരായി എം.ഡി രാമചന്ദ്രൻ, കെ.കെ.ശ്രീനി എന്നിവരെയും തെരഞ്ഞെടുത്തു.