pension

കൊച്ചി: എച്ച്.ഐ.വി ബാധിതർക്ക് പെൻഷൻ നൽകാൻ 11 കോടി രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് വിശദീകരണം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. ഇവർക്ക് ആറു മാസമായി പെൻഷൻ നൽകുന്നില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. കുടിശിക ഉൾപ്പെടെ 14 മാസത്തെ പെൻഷൻ നൽകാനുണ്ട്. ഇത് പൂർണമായി നൽകാൻ 21 കോടി രൂപ ആവശ്യമാണെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്.