ആലുവ: യൂണിയൻ ക്രിസ്ത്യൻ കോളേജ് ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സെന്റിനിയൽ വിസ്ത 2022 മെഗാ പ്രദർശനത്തിൽ തിരക്കേറി. ഇന്നലെ നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും പ്രദർശനത്തിനെത്തി. യു.സി ഓർമ്മകളുടെ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ പൂർവ വിദ്യാർത്ഥികൂടിയായ അഡ്വ. എ. ജയശങ്കർ പ്രഭാഷണം നടത്തി. ജെയ്‌സൻ പാനികുളങ്ങര, ഡോ. ട്വിൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഇന്ന് പറവൂർ ശ്രീഭദ്ര കളരിയുടെ കളരിപ്പയറ്റും കൊച്ചിൻ കലാഭവന്റെ ഗാനമേളയും തൃശൂർ കോട്ടയം യു.എ.ഇ ചാപ്റ്ററുകളുടെ കലാവതരണവും വിദ്യാർത്ഥികളുടെ കലാപരിപാടകളും നടക്കും. മേള 12ന് നടക്കുന്ന ആഗോള യു.സിയൻ സംഗമത്തോടെ അവസാനിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.എം.ഐ. പുന്നൂസ് അറിയിച്ചു.