d
ശങ്കർ അനുസ്മരണം എസ് ടി സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ്-യൂണിയനിലെ1394 കീച്ചേരി കുലയറ്റിക്കര ശാഖയിൽ നടന്ന ആർ.ശങ്കർ അനുസ്മരണവും വാർഷിക യോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഈ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.എൻ.വിശ്വംഭരൻ സ്വാഗതവും റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ ആർ.ശങ്കർ അനുസ്മരണ പ്രസംഗം നടത്തി. ശാഖാ പ്രസിഡന്റ്‌ പി. ഡി.മുരളീധരൻ, വൈസ് പ്രസിഡന്റ്‌ എം.കെ.മോഹനൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.കെ.അജയൻ ( (പ്രസിഡന്റ്‌), ഹരിമുരളീധരൻ (വൈസ് പ്രസിഡന്റ്‌), അജേഷ് കുട്ടപ്പൻ (സെക്രട്ടറി), ടി.കെ.സത്യൻ (യൂണിയൻ കമ്മിറ്റി അംഗം)

ജയൻ, സജീവൻ, സന്തോഷ്, ബിന്ദു, കിരൺ മോഹൻ,രമണൻ, ടി. എസ്.സുഗതൻ (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) പി.ബി.മുരളീധരൻ, പി.വി.ബിനു, ടി.പി.രവീന്ദ്രൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.