ആലുവ: ആലുവയിലെ നിർദ്ദിഷ്ട കോടതിസമുച്ചയ നിർമ്മാണത്തിനായി 37 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. കോടതി ഉടമസ്ഥതയിലുള്ള 85.593 സെന്റ് സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. നിർദ്ദിഷ്ട കെട്ടിടത്തിൽ മുൻസിഫ് കോടതി, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി എന്നീ കോടതികൾ, അഡിഷണൽ ചീഫ് ജുഡീഷ്യൽ കോടതി എന്നിവയാണുണ്ടാകും.

അഞ്ച് നിലകളിലായി 79172 ചതുരശ്ര അടി വിസ്തീർണമുണ്ടാകും. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ടെക്‌നിക്കൽ അനുമതി ലഭിച്ചാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി പുതിയ കെട്ടിടനിർമ്മാണം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ആലുവ ബാർ കൗൺസിലിന്റെ അഭ്യർത്ഥനപ്രകാരമാണ് പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത്.