കാലടി: മണ്ഡലകാലത്ത് കാലടിയിൽ എത്തുന്ന ശബരിമല തീർത്ഥാടകരെ വരവേൽക്കാൻ കാലടിയിൽ വിപുലമായ ഒരുക്കം നടത്തും. അയ്യപ്പഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനായി റോജി. എം ജോൺ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗമാണ് വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചത്.
*നേതൃത്വം പഞ്ചായത്തിന്
മുതലക്കടവ് ചെളിനീക്കി ശുചീകരിക്കും ശൃംഗേരി മഠം, അമ്പലം എന്നിവിടങ്ങളിൽ എത്തുന്ന ഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കും. മുതലക്കടവിലെ സോപാനസംഗീത മണ്ഡപം അയ്യപ്പഭക്തർക്ക് വിരിവെക്കാൻ ലഭ്യമാക്കും. പഞ്ചായത്തിന് സമീപമുള്ള വിശ്രമകേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. മണ്ഡല മഹോത്സവകാലത്ത് കാലടിയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് കാലടിയിലേക്ക് കൂടുതൽ പൊലീസിനെ അനുവദിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി അദ്ധ്യക്ഷത വഹിച്ചു.