aituc
തൊഴിലാളികളുടെ ജോലിനിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി കാവുംപടി യൂണിറ്റ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ സമരം സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കെ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കഴിഞ്ഞ എഴുവർഷക്കാലമായി തൃക്കളത്തൂർ കാവുംപടിയിൽ അംഗീകൃത തൊഴിലാളികൾ ജോലിചെയ്തുവരുന്ന ഒരു സ്ഥാപനത്തിൽ എ.ഐ.ടി.യു.സിയിൽപ്പെട്ട തൊഴിലാളികൾക്ക് ജോലിനിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സമരം നടത്തി. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കെ.കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സനു വേണുഗോപാൽ, ജെമീർ പി.എം എന്നിവർ സംസാരിച്ചു രാജേഷ് പി.എൻ, വി.എൻ. പ്രമോദ്, നീലകണ്ഠൻ എന്നിവർ നേതൃത്വം നൽകി.