bus
കിഴക്കമ്പലത്ത് നടന്ന വാഹനാപകടം

കിഴക്കമ്പലം: കിഴക്കമ്പലം പോഞ്ഞാശേരി റോഡിൽ സേവനപ്പടിക്കു സമീപം ബസും ഓട്ടാറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവവർ പെരുമ്പാവൂർ മുടിക്കൽ കുടമത്തുകുടി കരീമിന് (68) ഗുരുതരമായി പരിക്കേ​റ്റു. ഇന്നലെ രാവിലെ 10.30 ന് കാക്കനാട് ഭാഗത്തുനിന്നും പെരുമ്പാവൂരിലേക്ക് പോയ ബസേലിയോസ് ബസും പെരുമ്പാവൂർ ഭാഗത്തുനിന്ന് പച്ചക്കറി കയ​റ്റിവന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷ പൂർണമായി തകർന്നു. ബസിന്റെ ടയറും മുൻ വശത്തെ ഗ്ലാസും പൊട്ടി. ഓട്ടോഡ്രൈവറെ പഴങ്ങനാട്ടിലുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ ആശുപത്രിയിലേക്കും മാറ്റി.