കളമശേരി: ഹൈദരാബാദിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് ടൂർണമെന്റിൽ ഹർഡിൽസിന് രണ്ടാം സ്ഥാനവും 4 X 100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനവും ലഭിച്ച ഏലൂർ നഗരസഭാ കൗൺസിലർ ചന്ദ്രികാരാജന് (71) ആലുവ റെയിൽവേ സ്റ്റേഷനിൽ നഗരസഭാ ചെയർമാൻ എ.ഡി. സുജിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, കൗൺസിലർമാരായ അംബികാ ചന്ദ്രൻ, പി.എ.ഷെറീഫ്, ദിവ്യാനോബി, പി.എം. അയൂബ്, എസ്. ഷാജി എന്നിവർ പങ്കെടുത്തു.