കൊച്ചി: കലൂർ സ്റ്റേഡിയത്തിനുസമീപം പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പത്തനംതിട്ട സ്വദേശി വിനയനെ (30) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവം. സമീപത്തെ ബാറിൽനിന്ന് മദ്യപിച്ചെത്തിയ പ്രതി അതുവഴിവന്ന പെൺകുട്ടിയെ തടഞ്ഞുനിർത്തുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. പെൺകുട്ടി മുന്നോട്ടുപോകാൻ ശ്രമിക്കവേ ഇയാൾ കയറിപ്പിടിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഇയാളെ തടഞ്ഞുവച്ച് പൊലീസ് കൈമാറി.