ഫോർട്ട്‌കൊച്ചി: പരേഡ് ഗ്രൗണ്ടിലെ തണൽ മരത്തിൽ പട്ടത്തിന്റെ നൂലിൽ കുടുങ്ങിയ കൃഷ്ണപരുന്തുകളെ രക്ഷിച്ചു. മട്ടാഞ്ചേരിയിലെ ജീവകാരുണ്യ പ്രവർത്തകൻ മുകേഷ് ജെയിന്റെ നേതൃത്വത്തിലാണ് ഇവയെ രക്ഷിച്ചത്. ചൊവ്വാഴ്ച്ച രാവിലെ എട്ടോടെയാണ് സംഭവം.

പരുന്തുകൾ നൂലിൽ കുടുങ്ങിയ വിവരമറിഞ്ഞ് നാല്പത് അടിയോളം ഉയരത്തിൽ എത്തിക്കാവുന്ന പ്രത്യേക തോട്ടി ഉപയോഗിച്ച് നൂല് പൊട്ടിച്ച് പരുന്തിനെ സുരക്ഷിതമായി മുകേഷ് ജെയിൻ താഴെ ഇറക്കുകയായിരുന്നു. കഴുത്തിലും ചിറകിലും കാലിലും നൂൽ കുടുങ്ങിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കൃഷ്ണ പരുന്തുകളെ പട്ടച്ചരടിൽ നിന്ന് മോചിപ്പിച്ച് പറത്തി വിട്ടത്. സംഭവമറിഞ്ഞ് ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.