കളമശേരി: ഏലൂർ നഗരസഭയിലെ മുഴുവൻ വീടുകളും കടകളും ഹരിത കേരളം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിൽ ചേർന്നു. വീടുകളും കടകളുമായി 8778 എണ്ണം രജിസ്റ്റർ ചെയ്തു.
വാർഡിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ക്യുആർ കോഡ് പതിപ്പിക്കുന്ന നടപടിയിൽ ഹരിതകേരളം പ്രതിനിധി, കുടുംബശ്രീ, കെൽട്രോൺ പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ശുചിത്വ മാലിന്യ ശേഖരണ സംസ്‌കരണവുമായി ബന്ധപ്പെട്ട് യൂസർ ഫീ യുടെ വിശദാംശങ്ങൾ, ശേഖരിക്കുന്ന മാലിന്യത്തിന്റെ വിശദാംശങ്ങൾ മുതലായവയെല്ലാം വിരൽ തുമ്പിൽ അറിയാനും സംസ്ഥാനതലം മുതൽ തദ്ദേശ സ്ഥാപന വാർഡ്തലം വരെ മേൽനോട്ടവും നിരീക്ഷണവും സുഗമമാക്കുന്നതിനും ഹരിത മിത്രത്തിലൂടെ സാധിക്കും. കൂടാതെ പൊതുജനങ്ങൾക്ക് വാതിൽപ്പടി സേവനം സംബന്ധിച്ച പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിനും അശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതികൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യുന്നതിനും ഹരിത മിത്രത്തിലൂടെ സാധിക്കും.