തൃക്കാക്കര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ചാർജ് അബ്ദുൽ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപകുമാർ, ജില്ലാ പ്രസിഡന്റ് സി.വി.ബെന്നി, ജില്ലാ സെക്രട്ടറി കെ.എൻ. മനോജ്, സംസ്ഥാന വനിത ഫോറം കൺവീനർ ഉഷ ബിന്ദുമോൾ, കെ.ബിനിൽ, കോശി ജോൺ,കെ.വി.കണ്ണൻ , ബി. എൽ.ഷാജഹാൻ, ഷിജു പുരുഷോത്തമൻ, വി.കെ.അജിത് കുമാർ , പ്രേംനാഥ്, ആർ.രമ , മിജോയ് മൈക്കിൾ, തോമസ് സാമുവൽ, അൻസൽ മുല്ലശേരി, സൈനുൽ ആബിദ് തുടങ്ങിയവർ സംസാരിച്ചു.