തൃക്കാക്കര: ആരോഗ്യദായക ഭക്ഷണശീലങ്ങളിലൂടെ, പ്രകൃതി സൗഹൃദ ജീവിത രീതിയിലൂടെ പ്രതിരോധിക്കാം പ്രമേഹത്തെ, അകറ്റാം ജീവിതശൈലി രോഗങ്ങളെ എന്ന ആശയത്തിന്റെ പ്രചാരണാർത്ഥം ഒരുവർഷം നീളുന്ന അവബോധ പരിപാടിയുടെ ഭാഗമായി ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റും തൃക്കാക്കര ഭാരത് മാതാ കോളേജും സംയുക്തമായി നടത്തിയ ശില്പശാല റിട്ടയേർഡ് ജസ്റ്റിസും കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാനുമായ കെ. എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. ഭാരത് മാതാ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എം.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഡോ.എബ്രഹാം ഓലിപ്പുറത്ത് മുഖ്യപ്രഭാഷണം നടത്തി. ഡോ.രഹീന ഖാദർ വിഷയാ അവതരണം നടത്തി. ട്രസ്റ്റ് ടെക്നിക്കൽ അഡ്വൈസർ എം.എം അബ്ബാസ് പ്രോജക്ട് വിശദീകരിച്ചു. ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അഡ്വ. കെ.പി.ചന്ദ്രശേഖർ, ഡോ.തോമസ് വർഗീസ് പനക്കുളം, പി.പി.അലിയാർ, എം.എസ്.അനിൽകുമാർ, എം,വി.സുരേഷ് കുമാർ, പി.കെ.ശശികുമാർ, ഡോ. കെ.കെ.എം യൂസഫ്, എം.ജെ.സേവിയർ, തൻസീഹ്, സെക്രട്ടറി എം.എസ്.നാസർ എന്നിവർ സംസാരിച്ചു