ആലുവ: ആലുവ ഉപജില്ലാ കലോത്സവം മൂന്നുദിവസം പിന്നിടുമ്പോൾ 282 പോയിന്റുമായി കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനത്തും 280പോയിന്റുമായി ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാസ്ഥാനത്തും മുന്നേറുന്നു.
എൽ.പി ജനറൽ വിഭാഗത്തിൽ 45 പോയിന്റുകൾ വീതം കരസ്ഥമാക്കി ആലുവ വിദ്യാധിരാജയും രാജഗിരിയും ഒപ്പത്തിനൊപ്പമാണ്. യു.പി ജനറൽ വിഭാഗത്തിൽ രാജഗിരി ഹയർ സെക്കൻഡറി സ്‌കൂൾ 45 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തും 43 പോയിന്റുകളുമായി വിദ്യാധിരാജ രണ്ടാം സ്ഥാനത്തുമാണ്.
ഹൈസ്‌കൂൾ വിഭാഗത്തിൽ 102 പോയിന്റുകളുമായി ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് സ്കൂൾ ഒന്നാം സ്ഥാനത്തും 94 പോയിന്റുകളുമായി വിദ്യാധിരാജ രണ്ടാം സ്ഥാനത്തുമാണ്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 106 പോയിന്റുകളുമായി രാജഗിരി ഒന്നാം സ്ഥാനത്തും 104 പോയിന്റുകളുമായി കാർഡിനൻ തൃക്കാക്കര രണ്ടാം സ്ഥാനത്തും 98 പോയിന്റുമായി വിദ്യാധിരാജ മൂന്നാം സ്ഥാനത്തുമാണ്.
അറബിക് ലോത്സവത്തിൽ എൽ പി വിഭാഗത്തിൽ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് സ്‌കൂളും ചാലാക്ക ഡി.എൽ.പി സ്‌കൂളും എം.എ എം എൽ പി സ്‌കൂൾ കാക്കനാടും രണ്ടാം സ്ഥാനം പങ്കിട്ടു.
യു.പി സംസ്‌കൃതോത്സവത്തിൽ 60 പോയിന്റുകളുമായ് വിദ്യാധിരാജ ഒന്നാം സ്ഥാനത്തും 53 പോയിന്റുമായി തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് സ്‌കൂൾ രണ്ടാം സ്ഥാനത്തും 36 പോയിന്റുമായി ആലുവ എസ്.എൻ.ഡി.പി സ്‌കൂൾ മൂന്നാം സ്ഥാനത്തുമാണ്.