മൂവാറ്റുപുഴ: ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ മൂവാറ്റുപുഴ ആസ്ഥാനമായി മൂവാറ്റുപുഴ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ രൂപീകരിച്ചു. ഭാരത് ഹോട്ടലിൽ ചേർന്ന കൺവെൻഷൻ എം.എസ്. നിഷാദ് ഉദ്ഘാടനം ചെയ്തു. ജയിംസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഇ.എം. ഷമീർ, രാഗം ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജെയിംസ് മാത്യു കീർത്തി (പ്രസിഡന്റ്‌), എം. പി മുഹമ്മദ്‌ (വൈസ് പ്രസിഡന്റ്‌ ), നിഷാദ് എം. എസ്. നൂറ (സെക്രട്ടറി) , അൻസാർ ജമാൽ ബ്രദേഴ്സ് (ജോയിന്റ് സെക്രട്ടറി) , ബൈജുകുമാർ ടി രാഗം (ട്രഷറർ), ഷെമീർ എം. എ, സജീവ് പി .എൻ, സന്തോഷ്‌ ഇ .എ, പ്രദീപ്‌ സി. എൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.