ഞാറക്കൽ: കൊച്ചി താലൂക്ക് വ്യവസായ ഓഫീസിന്റെയും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല നടത്തും. ഇന്ന് രാവിലെ 10ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് ശില്പശാല. സ്വയം തൊഴിൽ സബ്സിഡി സ്കീമുകൾ, വിവിധ ലൈസൻസുകൾ, ബാങ്ക് നടപടിക്രമങ്ങൾ എന്നിവയെപ്പറ്റി വ്യക്തമായ ധാരണ സംരംഭകർക്ക് നൽകും. ഫോൺ: 7012047118.