nassar
എ.പി. അബ്ദുൾ നാസർ, പ്രസിഡന്റ്

ആലുവ: സ്റ്റാലിയൻസ് ഇന്റർനാഷണൽ ആലുവ ചാപ്റ്റർ പ്രസിഡന്റായി എ.പി. അബ്ദുൾ നാസറിനെയും സെക്രട്ടറിയായി ജോസഫ് തോമസിനെയും തിരഞ്ഞെടുത്തു. കെ.ജി.വി പതി (ട്രഷറർ), രാജു ഡൊമിനിക്, സാം ഇമ്മാനുവൽ (വൈസ് പ്രസിഡന്റുമാർ), ലെസ്ലി ജോസഫ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മുതിർന്ന അംഗം ടി.എസ്. പ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആലുവ ചാപ്റ്ററിന്റെ അമ്പതാംവാർഷികാഘോഷത്തിന്റെ ഭാഗമായി 13ന് ആലുവ വൈ.എം.സി.എയിൽ സ്‌പെഷ്യൽ സ്‌കൂൾ കുട്ടികളുടെ ഒത്തുചേരൽ സംഘടിപ്പിക്കും. ഒരുദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന 'മൈ ബഡ്ഡി' പരിപാടിയാണിത്. ഫിസാറ്റ് എൻജിനിയറിംഗ് കോളേജുമായി സഹകരിച്ചാണ് പരിപാടി. കൺവീനറായി ഇ.എ. അബൂബക്കറിനെയും ജോയിന്റ് കൺവീനറായി നൈനാൻ വി. അലക്‌

joseph-thomas
ജോസഫ് തോമസ് സെക്രട്ടറി

സിനെയും തിരഞ്ഞെടുത്തു. ഒരുവർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷവും സംഘടിപ്പിക്കും.