നെടുമ്പാശേരി: ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ മൂന്ന് മലയാളികൾ ഉൾപ്പെടെ 26 പേരുടെ മോചനത്തിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടിയെടുക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രാലയവും എംബസിയും നൈജീരിയൻ സർക്കാരുമായും ചർച്ചനടത്തി മോചനത്തിന് നടപടിയെടുക്കണം. നോർക്കയും സംസ്ഥാന സർക്കാരും അടിയന്തര ഇടപെടൽ നടത്തണം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സഹമന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർക്ക് നിവേദനം നൽകി.