കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്ത് ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം കഥ,കവിതാ രചനാമത്സരത്തിൽ കാസറകോഡ് ഗവ. ഹയർ സെക്കൻഡി സ്കൂളിലെ സിനാഷ ഒന്നാം സ്ഥാനം നേടി. കോളേജ് വിഭാഗം ഉപന്യാസ രചനാ മത്സരത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അജീഷ് ജി. ദത്തിനാണ് ഒന്നാം സ്ഥാനം. കഥാരചനയിൽ മലപ്പുറം കണ്ണമംഗലം ബി.എച്ച്.എം. ഐ.ടി.ഇയിലെ അൽത്താഫ് പതിനാറുങ്കലും കവിതാ രചനയിൽ തിരുവനന്തപുരം മണക്കാട് നാഷണൽ കോളേജിലെ മൈഥിലി ഡി.എസും ഒന്നാം സ്ഥാനം നേടി. പതിനായിരംരൂപയും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം 16ന് നടക്കുന്ന സാഹിത്യപരിഷത്ത് വാർഷിക സമ്മേളനത്തിൽ വച്ച് പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ വിതരണം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ അറിയിച്ചു.