കൊച്ചി: ഗതാഗതരംഗത്ത് സമഗ്രമാറ്റത്തിന് സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിച്ച് ജി.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് ആന്റണി. ആറുവരി പാതയും അതിന് മുകളിൽ എക്‌സ്‌പ്രസ് ഹൈവേയും അതിനും മുകളിൽ എലിവേറ്റഡ് റെയിവേയും സ്ഥാപിക്കണമെന്നാണ് നിർദ്ദേശം.
വാഹനാപകടങ്ങൾ കുറയ്ക്കുന്ന താഗതരംഗം മാറ്റണം. സിംഗപ്പൂരിനെക്കാളും ആറുമടങ്ങ് വളർച്ച കേരളം ലക്ഷ്യമിടണമെന്നും എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസിൽ അദ്ദേഹം പറഞ്ഞു.
കാനനിർമാണരീതിയും മാറ്റണം. അടിഭാഗം പരന്നരീതിയാണിലാണ് നിലവിലെ നിർമ്മാണം. ഇത് വി ആകൃതിയിലേക്ക് മാറ്റണം. ഇതുവഴി ജലമൊഴുക്ക് വേഗത്തിലാകും. മാലിന്യം ഒഴുകിപ്പോകാനും വഴിതെളിക്കും. ഇക്കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.