sahitya-shilpashala
അക്ഷയ പുസ്തകനിധിയും കീഴില്ലാം സർവീസ് സഹകരണബാങ്കും സംയുക്തമായി നടത്തിയ സർഗസമീക്ഷ സാഹിത്യ ശില്പശാല പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: വിദ്യാർത്ഥി പ്രതിഭകൾ ഭാവിയുടെ നിക്ഷേപമാണെന്ന് കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറിയും കഥാകൃത്തുമായ പ്രായിപ്ര രാധാകൃഷ്ണൻ പറഞ്ഞു. സ്‌കൂൾ യുവജനോത്സവങ്ങളുടെ പരിമിതികളെ മറികടക്കാൻ സ്‌കൂൾ ശില്പശാലകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അക്ഷയ പുസ്തകനിധിയും കീഴില്ലം സർവീസ് സഹകരണബാങ്കും സംയുക്തമായി നടത്തിയ സർഗസമീക്ഷ സാഹിത്യ ശില്പശാലയും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് ആർ.എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

സിപ്പി പള്ളിപ്പുറം, കാർട്ടൂണിസ്റ്റ് ശത്രു, ആർട്ടിസ്റ്റ് വാസുദേവൻ, മഹേഷ് മോഹൻ എന്നിവർ ക്ലാസെടുത്തു.