കിഴക്കമ്പലം: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ മലയിടംതുരുത്ത് എൽ.പി, സൗത്ത് എഴിപ്രം ഹയർ സെക്കൻഡറി സ്കൂളുകളുടെ മന്ദിരോദ്ഘാടനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2ന് മലയിടംതുരുത്തും 3ന് എഴിപ്രത്തും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു . എം.എൽ.എ ഫണ്ടിൽനിന്ന് 1.98 കോടി ചെലവഴിച്ചാണ് ഇരു സ്കൂളുകളുടെയും കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത്. എം.കെ . അനിൽകുമാർ, വി.ജെ. വർഗീസ്, മലയിടംതുരുത്ത് പി.ടി.എ പ്രസിഡന്റ് ബിനോയി തങ്കച്ചൻ, സൗത്ത് എഴിപ്രം പി.ടി.എ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.