കൊച്ചി: സഭാ ഭരണസമിതികളിലും സംഘടനകളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം കർശനമായി നടപ്പാക്കാൻ യാക്കോബാസഭ തീരുമാനിച്ചു. ഒരിടത്തും സ്ത്രീകളെ മാറ്റിനിറുത്തരുതെന്ന് സഭാ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഇടവക വികാരിമാർക്കും സംഘടനാ ഭാരവാഹികൾക്കും അയച്ച കത്തിൽ നിർദ്ദേശിച്ചു. നടക്കാൻ പോകുന്ന സഭാ വാർഷിക പൊതുയോഗങ്ങളിലും തിരഞ്ഞെടുപ്പുകളിലും സ്ത്രീസംവരണം നിർബന്ധമായും ഉറപ്പാക്കണം.
സ്ത്രീകൾക്ക് സംവരണം നൽണമെന്ന് 2012ൽ ചേർന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ശുപാർശ ചെയ്തിരുന്നു.
35 ശതമാനം സംവരണം നടപ്പാക്കാൻ നേരത്തെ നൽകിയ നിർദ്ദേശം പൂർണമായും നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും കത്ത് നൽകുന്നത്.
കേരളത്തിലെ ക്രൈസ്തവസഭകളിൽ ആദ്യമായാണ് സ്ത്രീകൾക്ക് ഭരണസമിതികളിൽ സംവരണം ഏർപ്പെടുത്തുന്നത്.