കൊച്ചി: ബേക്കറി പലഹാരങ്ങളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കുകയോ 18ൽ നിന്ന് അഞ്ചു ശതമാനമാക്കുകയോ വേണമെന്ന് ബേക്കേഴ്സ് അസോസിയേഷൻ കേരള (ബേക്ക്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം ടൗൺഹാളിൽ നടന്ന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ബേക്കറി മേഖലയിൽ 50 വർഷത്തെ സേവനം പൂർത്തീകരിച്ചവരെ ടി.ജെ. വിനോദ് എം.എൽ.എ ആദരിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസർ ഷംസിയ, വ്യവസായ വകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ എന്നിവർ സെമിനാർ നയിച്ചു.

ബേക്ക് ജില്ലാ പ്രസിഡന്റ് എ. നൗഷാദ് അദ്ധ്യക്ഷനായ സമ്മേളനത്തിൽ ഇന്ത്യൻ ബേക്കറി ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.എം. ശങ്കരൻ, വൈസ് പ്രസിഡന്റ് കെ.ആർ. ബാലൻ, സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, ജനറൽ സെക്രട്ടറി റോയൽ നൗഷാദ്, വൈസ് പ്രസിഡന്റ് സി. അംബുരാജ്, ഓർഗനൈസിംഗ് സെക്രട്ടറി എ.കെ. മുഹമ്മദ് ഫൗസീൻ, സെക്രട്ടറിമാരായ കിരൺ എസ്. പാലയ്ക്കൽ, സി.പി. പ്രേംരാജ്, ബിജു പ്രേംശങ്കർ (ഐടി), ജില്ലാ ജനറൽ സെക്രട്ടറി വി.പി. അബ്ദുൾ സലീം, സെക്രട്ടറി പി.എസ്. ശിവദാസ്, മൈസൺ ഫൗണ്ടർ ലതാ അജിത്ത് എന്നിവർ പ്രസംഗിച്ചു.