അമ്പലമേട്: സേവന വേതന വ്യവസ്ഥകളിൽ ലംഘനം നടത്തുന്ന ഫാക്ട് കൊച്ചിൻ ഡിവിഷൻ മാനേജ്മെന്റ് നടപടിക്കെതിരെ നിർമാണ തൊഴിലാളികളുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി മാർച്ച് നടത്തി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യം ഉണ്ടാക്കുക, കാന്റീൻ സൗകര്യം മെച്ചപ്പെടുത്തുക, പുറംവാതിൽ നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കമ്പനി ഫെയ്സ് വൺ ഗേറ്റിൽ ചേർന്ന യോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.ടി.ആർ. വിശ്വപ്പൻ അ ദ്ധ്യക്ഷനായി. എം.പി. ഉദയൻ, കെ.എൻ.സഞ്ജിത്ത്, അബ്ദുൽസലാം, കെ.കെ. അയ്യപ്പൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.