കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ സമ്പൂർണ പച്ചക്കറിക്കൃഷി പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങി. പഞ്ചായത്തിലെ ഏഴായിരം വീടുകളിലും ഹൈബ്രീഡ് പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ.അശോകകുമാർ, വി.എസ്. ബാബു, ശ്രീരേഖ അജിത്, അജിത ഉണ്ണിക്കൃഷ്ണൻ , ഉഷ വേണുഗോപാൽ, വിഷ്ണു വിജയൻ, ജയ്ശങ്കർ കൃഷ്ണൻ, ഡോ. അജയ്ഗ്രെ, പി. എൻ. നക്ഷത്രവല്ലി തുടങ്ങിയവർ സംസാരിച്ചു. എയർ പ്രൊഡക്ട് കമ്പനിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.