കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്‌സ് പ്രോജക്ട്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ജീവിത ശൈലിരോഗ നിർണയ ക്യാമ്പും എച്ച്.ഐ.വി പരിശോധനയും കൗൺസലിംഗും നടത്തി.
മാദ്ധ്യമപ്രവർത്തകൻ ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. സേഫ്റ്റി അസിസ്റ്റന്റ് മാനേജർ എസ്.പ്രജിൻ അദ്ധ്യക്ഷനായി. ലിസ് ഇന്ത്യ പ്രൊജക്ട് മാനേജർ എ.ജെ.സാൻജോ, ജിൻസി ജോയ്, ഡോ. ഏയ്ഞ്ചലിൻ, സത്യൻ ശക്തിമണി, ബ്ലെസി ബേബി, എ.എസ്.ജിഷ്ണുപ്രിയ, ഷെറിൻ ജോസഫ് എന്നിവർ സംസാരിച്ചു.