ഞാറക്കൽ: പള്ളിപ്പുറം ദേശീയപാതയിൽ അപകടങ്ങൾ നിയന്ത്രിക്കാൻ പദ്ധതി തയ്യാറാക്കുന്നു. ദിനംപ്രതി അപകടങ്ങൾ വർദ്ധിക്കുന്ന വൈപ്പിൻ - പള്ളിപ്പുറം ദേശീയപാതയിലെ അപകടങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇന്റർ ഏജൻസി ഗ്രൂപ്പാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അംഗീകൃത എൻ.ജി.ഒകളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം ഞാറക്കൽ ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദുമോൾ ഉദ്ഘാടനം ചെയ്തു. ഐ.എ.ജി ജില്ലാ കൺവീനർ ടി.ആർ. ദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൊച്ചി താലൂക്ക് ചാർജ് ഓഫീസർ ഡോ. മേരി അനിത അദ്ധ്യക്ഷതവഹിച്ചു.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ഇ. റെൻഷിദ്, പൊതുമരാമത്ത് വകുപ്പ് ഞാറക്കൽ അസിസ്റ്റന്റ് എൻജിനിയർ ബിന്ദു ഷൈൻ, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനോജ്കുമാർ, ഞാറക്കൽ സബ് ഇൻസ്പെക്ടർ എ.കെ. ധർമ്മരത്നം എന്നിവർ നിർദേശങ്ങൾ പങ്കുവച്ചു,

വൈപ്പിൻ റോട്ടറി ക്ലബ് പ്രസിഡന്റ് പി.കെ. മനോജ്, ഞാറക്കൽ ലയൺസ് ക്ലബ് പ്രസിഡന്റ് എൻ.എം. രവി, സർവോദയം കുര്യൻ സ്മാരകട്രസ്റ്റ് ചെയർമാൻ പോൾ ജെ. മാമ്പിള്ളി, റെഡ്ക്രോസ് സൊസൈറ്റി ഡിസാസ്റ്റർ വിംഗ് ചെയർമാൻ ജോണി വൈപ്പിൻ, ലയൺസ് ക്ലബ് റീജണൽ ചെയർമാൻ ജോൺ ജെ. മാമ്പിള്ളി, വൈപ്പിൻ ടൂ വീലേഴ്സ് അസോ. പ്രസിഡന്റ് വർഗീസ്, കെ.ജെ. പീറ്റർ, ഐ.എ.ജി താലൂക്ക് കൺവീനർ പി.എ. ജലാൽ എന്നിവർ പ്രസംഗിച്ചു. അപകടങ്ങൾ കുറക്കുന്നതിന് ആവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് പി കെ മനോജ് ചെയർമാനായി കമ്മിറ്റിക്ക് രൂപം നൽകി.